വജ്രമോതിരത്തിന്റെ വില വിവാഹവേദിയേക്കാള്‍, തിരഞ്ഞെടുത്തത് മൂന്നു മാസം സമയമെടുത്ത്


1 min read
Read later
Print
Share

ഓസ്ട്രിയയില്‍ നിന്നുള്ള ഡിസൈനറാണ് മോതിരം തയ്യാറാക്കിയത്‌

വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹത്തിന് ചെലവായത് കോടികള്‍. അനുഷ്‌ക ശര്‍മ്മയുടെ വിരലില്‍ വിരാട് കോലി അണിയിച്ച വിവാഹമോതിരത്തിനാണ് ഏറ്റവും കൂടുതല്‍ പണവും സമയവും കോലി ചിലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നു മാസത്തോളം സമയമെടുത്താണ് കോലി ആ വജ്രമോതിരം തിരഞ്ഞെടുത്തത്. ഓസ്ട്രിയയില്‍ നിന്നുള്ള ഡിസൈനര്‍ പ്രത്യേകം തയ്യാറാക്കിയ മോതിരത്തിന്റെ വില ഒരു കോടി രൂപയാണ്. വിവാഹവേദിയായ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയ്ക്ക് നല്‍കിയ വാടകയേക്കാള്‍ കൂടുതലാണ് ഈ മോതിരത്തിന്റെ വില.

ഫോബ്‌സ് മാസികയുടെ ഏറ്റവും ചെലവേറിയ 20 അവധിക്കാല വസതികളില്‍ ഒന്നായി ഇടംപിടിച്ച ഹെറിറ്റേജ് റിസോര്‍ട്ടാണ് ബോര്‍ഗോ ഫിനോച്ചിയോറ്റോ. ഒരു രാത്രിക്ക് 6,50,000 മുതല്‍ 14,00,000 വരെയാണ് ഈ റിസോര്‍ട്ടിന്റെ വാടക.

— Circle of Cricket (@circleofcricket) December 12, 2017

— • Aashi • (@aashi_kumari) December 12, 2017

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram