മുംബൈ: ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനിടെയാണ് രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായത്. ഇതിന് പിന്നാലെ കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം രഹാനെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്നെടുത്ത ചിത്രമാണിത്. ചിത്രത്തിനൊപ്പം ഹലോ എന്ന ക്യാപ്ഷനും രഹാനെ നല്‍കിയിട്ടുണ്ട്. കുഞ്ഞ് ലോകത്തോട് ഹലോ പറയുന്ന പോലെയാണിത്.
ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേര്‍ ആശംസയുമായെത്തി. ഇതില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടേതായിരുന്നു ഏറ്റവും രസകരമായ അഭിനന്ദനം. 'രാധികയ്ക്കും രഹാനെയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കാളാകുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂ.' ഇതായിരുന്നു സച്ചിന്റെ കുറിപ്പ്.
2014-ലാണ് രാധികയും രഹാനേയും വിവാഹിതരായത്. രഹാനേയും ബാല്യകാല സുഹൃത്താണ് രാധിക. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.
Content Highlights: Ajinkya Rahane Wife Radhika Dhopavkar Share Adorable Picture Of Newborn Daughter