അജിങ്ക്യ രഹാനെയ്ക്ക് പെണ്‍കുഞ്ഞ്


1 min read
Read later
Print
Share

ബാല്യകാല സുഹൃത്തായ രാധികയെ 2014-ലാണ് രഹാനെ ജിവിതസഖിയാക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായി. ശനിയാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ ഈ സന്തോഷം പങ്കുവെയ്ക്കാന്‍ രഹാനെ ഭാര്യയ്‌ക്കൊപ്പമില്ല. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുകയാണ് താരം. ബാല്യകാല സുഹൃത്തായ രാധികയെ 2014-ലാണ് രഹാനെ ജിവിതസഖിയാക്കുന്നത്.

ഇതോടെ എം.എസ് ധോനി, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം രഹാനെയും ഇന്ത്യന്‍ ടീമിലെ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ ക്ലബ്ബില്‍ ഇടംപിടിച്ചു.

Content Highlights: Ajinkya Rahane becomes father of a baby girl

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram