ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സന്ദേശം പോസറ്റ് ചെയ്ത് പാക് ഹാക്കര്‍മാര്‍. ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്ക് വിധിച്ച മുന്‍ സൈനികന്‍ കുല്‍ഭുഷണ്‍ യാദവിനെ വധിച്ച് മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്നാണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം.പാകിസ്താനില്‍ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന സീറോ കൂള്‍ എന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍.
ഇത് ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്കുള്ള മറുപടിയാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം പാക് സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.
എന്നാല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു വിശദീകരണവും നല്‍കിയിട്ടില്ല. സാങ്കേതിക പ്രശ്‌നം മൂലം ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന ട്വീറ്റ് മാത്രമാണ് എ.ഐ.എഫ്.എഫ് ചെയ്തത്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് കുറച്ച് സമയത്തിന് ശേഷം തിരിച്ചുപിടിച്ചു.