സിഡ്നി: പാകിസ്താന് ക്രിക്കറ്റ്താരം ഹസന് അലിക്കു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു ക്രിക്കറ്റ്താരം മരുമകന് കൂടി. മത്സരങ്ങളില്‍ പലതവണ ഇന്ത്യയെ വെള്ളംകുടിപ്പിച്ച ഓസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലാണ് ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നത്.
മെല്‍ബണില്‍ സ്ഥിരതാമസക്കാരിയായ വിനി രാമന് എന്ന ഇന്ത്യന്‍ യുവതിയുമായി മാക്സ്വെൽ പ്രണയത്തിലാണെന്ന് ക്രിക്കറ്റ് അഡിക്ടര്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും രണ്ടു വര്‍ഷത്തോളമായി ഡേറ്റിങ്ങിലാണ്. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.
വിനി രാമന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ മാക്സ്വെല്ലുമൊത്തുള്ള ചിത്രങ്ങളാണ്. അതേസമയം ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന മാക്സ്വെല് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ലങ്കാഷെയറിനായി ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റ് കളിക്കുകയാണ്.
പാക് ക്രിക്കറ്റ് താരം ഹസന് അലിയും ഹരിയാന സ്വദേശിയായ ഷമിയ അര്‍സൂവും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 20-നായിരുന്നു. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന നാലാമത്തെ പാകിസ്താന് ക്രിക്കറ്റ് താരമായിരുന്നു ഹസന് അലി. സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഖാന്, ഷുഐബ് മാലിക്ക് എന്നിവരാണ് നേരത്തെയുള്ളവര്‍. 2010-ലായിരുന്നു മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹം.
കൂടാതെ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് വിവാഹം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ മോഡലായ മഷൂം സിന്‍ഹയെയാണ്. ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്, ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ടേണര്‍ എന്നിവരുടെ ഭാര്യമാരും ഇന്ത്യക്കാരാണ്.
Content Highlights: After Hasan Ali, Glenn Maxwell Also In Line To Marry An Indian