സാക്ഷാല്‍ പെലെയുടെ ഗോള്‍ റെക്കോഡ് മറികടന്ന് മെസ്സി


1 min read
Read later
Print
Share

ലാ ലിഗയില്‍ ഡിസംബര്‍ 23-ാം തീയതി വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ 65-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തതോടെയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്

Photo By Joan Monfort| AP, Getty Images

രു ക്ലബിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി മറികടന്നത് ഈ വര്‍ഷം ഡിസംബറിലാണ്.

ലാ ലിഗയില്‍ ഡിസംബര്‍ 23-ാം തീയതി വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ 65-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തതോടെയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്. ബാഴ്‌സലോണയ്ക്കായി മെസ്സിയുടെ 644-ാം ഗോളായിരുന്നു ഇത്.

ബ്രസീല്‍ ക്ലബ്ബ് സാന്റോസിനായി 643 ഗോളുകളാണ് പെലെ നേടിയത്. ഈ റെക്കോഡാണ് മെസ്സി പഴങ്കഥയാക്കിയത്.

ബാഴ്സയ്ക്കായി 749 കളിയിലാണ് മെസ്സി ഇത്രയും ഗോള്‍ നേടിയത്. 17 സീസണുകളിലായി അര്‍ജന്റീനാതാരം ഗോള്‍വേട്ട തുടരുന്നു.

ബ്രസീല്‍ ക്ലബ്ബ് സാന്റോസിനായി പെലെ 643 ഗോള്‍ നേടിയിട്ടുണ്ട്. 19 സീസണുകളിലാണ് പെലെ ഇത്രയും ഗോള്‍ നേടിയത്. 665 മത്സരങ്ങളില്‍നിന്നാണെന്ന് അനൗദ്യോഗിക കണക്ക്.

2005 മുതല്‍ ബാഴ്സയ്ക്കായി കളിക്കുന്ന മെസ്സി പത്ത് ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കായി 142 കളിയില്‍ 71 ഗോളും നേടി. മെസ്സി കരിയറില്‍ മറ്റൊരു ക്ലബ്ബിനും കളിച്ചിട്ടില്ല. പെലെ ന്യൂയോര്‍ക്ക് കോസ്മോസിനും ബൂട്ടുകെട്ടിയിട്ടുണ്ട്.

Content Highlights: Lionel Messi overtaken Pele as highest goalscorer ever for a single club

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram