To advertise here, Contact Us



കാറോടിച്ച് ഷൂമാക്കര്‍ക്കൊപ്പമെത്തി ഹാമില്‍ട്ടണ്‍


1 min read
Read later
Print
Share

ഇതോടൊപ്പം ഈ സീസണിലെ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്പ്രീ വിജയങ്ങളെന്ന ഷൂമാക്കറുടെ (91) റെക്കോഡും ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു

ലൂയിസ് ഹാമിൽട്ടൺ | Photo By Giuseppe Cacace| AP

ഫോര്‍മുല വണ്ണില്‍ ഏഴു ലോക കിരീടങ്ങളെന്ന മൈക്കിള്‍ ഷൂമാക്കറുടെ റെക്കോഡിനൊപ്പം മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ എത്തിയത് ഈ വര്‍ഷം നവംബറില്‍. ഇത്തവണത്തെ തുര്‍ക്കി ഗ്രാന്‍ഡ്പ്രീയില്‍ വിജയിച്ചതോടെയാണ് ഏറ്റവുമധികം ഫോര്‍മുല വണ്‍ കിരീടങ്ങള്‍ നേടിയ ഡ്രൈവറെന്ന ഷൂമാക്കറുടെ നേട്ടത്തിനൊപ്പം ഹാമില്‍ട്ടണ്‍ എത്തിയത്.

To advertise here, Contact Us

ഇതോടൊപ്പം ഈ സീസണിലെ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്പ്രീ വിജയങ്ങളെന്ന ഷൂമാക്കറുടെ (91) റെക്കോഡും ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു. നിലവില്‍ ഹാമില്‍ട്ടന്റെ അക്കൗണ്ടില്‍ 95 ഗ്രാന്‍ഡ്പ്രീ വിജയങ്ങളായി.

2020-ന് മുമ്പ് 2008, 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഹാമില്‍ട്ടന്റെ ഫോര്‍മുല വണ്‍ കിരീടനേട്ടം. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.

Content Highlights: lewis hamilton wins seventh f1 title equals michael schumacher record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us