ഐ.സി.സി പുരസ്‌കാരങ്ങള്‍ തൂത്തുവാരി എല്ലിസെ പെറി


1 min read
Read later
Print
Share

ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന - ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി

Photo By Chris Hyde| Getty Images

ഴിഞ്ഞ ദശകത്തിലെ ഐ.സി.സിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട് ഓസ്ട്രേലിയന്‍ താരം എല്ലിസെ പെറി. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന - ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി.

ഐ.സി.സിയുടെ പുരസ്‌കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐ.സി.സി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐ.സി.സി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി.

ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും പെറി നേടി. 2012, 2014, 2018, 2020 വര്‍ഷങ്ങളില്‍ ഓസീസ് ടീമിനൊപ്പം ലോകകപ്പ് വിജയങ്ങളിലും പങ്കാളിയായി.

Content Highlights: Ellyse Perry claims top honours in ICC Awards of the Decade

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram