ബുസ്‌ക്വെറ്റ്സിന് പിന്നാലെ മറ്റൊരു താരം കൂടി കോവിഡ് പോസിറ്റീവ്; സ്‌പെയ്‌നിന് തിരിച്ചടി


1 min read
Read later
Print
Share

കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതായിട്ടുണ്ട്

Photo: Getty Images

മാഡ്രിഡ്: യൂറോ കപ്പിനൊരുങ്ങുന്ന സ്പാനിഷ് ടീമിന് വീണ്ടു തിരിച്ചടി. കഴിഞ്ഞ ഞായറാഴ്ച ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സിന് കോവിഡ് ബാധിച്ചതിനു പിന്നാലെ മറ്റൊരു താരം കൂടി രോഗബാധിതനായി.

സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഡിയഗോ ലോറന്റെയാണ് കോവിഡ് സ്ഥിരീകരിച്ച സ്പാനിഷ താരം. ചൊവ്വാഴ്ചയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. താരം ഐസൊലേഷനിലാണ്.

കോവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ ജൂണ്‍ 14-ന് സ്വീഡനെതിരെയാ സ്‌പെയ്‌നിന്റെ ആദ്യ മത്സരം ഇരു താരങ്ങള്‍ക്കും നഷ്ടമാകും.

Content Highlights: Diego Llorente second Spain player to test positive for Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram