അഞ്ച് ഗോളടിച്ച് യൂറോ 2020-ലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


1 min read
Read later
Print
Share

അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാള്‍ഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയില്‍ ഒന്നാമനായത്

Photo: twitter.com|MirrorFootball

യൂറോ 2020 ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിലായി പിറന്നത്. ഇത്തവണ ഗോളടിക്കാനായി താരങ്ങള്‍ മത്സരിച്ചു കളിച്ചു. യൂറോയില്‍ ഏറ്റവുമധികം ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.

പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാള്‍ഡോ യൂറോയിലെ ഗോളടിക്കാരുടെ പട്ടികയില്‍ ഒന്നാമനായത്. 306 മിനിട്ടുകളാണ് താരം കളിച്ചത്.

ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിനും അഞ്ച് ഗോളുകള്‍ ഉണ്ടെങ്കിലും താരത്തിന്റെ പേരില്‍ അസിസ്റ്റുകളില്ല. 404 മിനിട്ടാണ് ഷിക്ക് ഗ്രൗണ്ടില്‍ കളിച്ചത്. അതുകൊണ്ടാണ് റൊണാള്‍ഡോ മുന്നിലെത്തിയത്.

ഫ്രാന്‍സിന്റെ കരിം ബെന്‍സേമ, സ്വീഡന്റെ ഫോഴ്‌സ്‌ബെര്‍ഗ്, ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ എന്നിവര്‍ നാലുഗോളുകള്‍ വീതം നേടി.

മൂന്നു ഗോളുകള്‍ വീതം നേടിയ ഇംഗ്ലണ്ടിന്റെ റഹിം സ്‌റ്റെര്‍ലിങ്, ഡെന്മാര്‍ക്കിന്റെ ഡോള്‍ബെര്‍ഗ്, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, നെതര്‍ലന്‍ഡ്‌സിന്റെ വൈനാല്‍ഡം എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Content Highlights: Christiano Ronaldo wins golden boot award in Euro 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram