അന്ന് ലോകകപ്പ് യോഗ്യത പോലും നേടിയില്ല, ഇന്ന് യൂറോയുടെ നെറുകില്‍; അത്ഭുതപ്പെടുത്തി ഇറ്റലി


1 min read
Read later
Print
Share

2018-ല്‍ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഇറ്റലിയെ മാന്‍സീനി അടിമുടി മാറ്റിമറിച്ചു

Photo: twitter.com|EURO2020

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പില്‍ മുത്തപ്പിട്ടപ്പോള്‍ അമ്പരന്നത് ആരാധകരാണ്. അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് ഇറ്റലി യൂറോ കപ്പിന്റെ രാജാക്കന്മാരായത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇറ്റലി ചാമ്പ്യന്മാരായത്.

1968-ല്‍ കിരീടം നേടിയ ശേഷം 53 വര്‍ഷങ്ങള്‍ പിന്നിട്ടാണ് ഇറ്റലി വീണ്ടും യൂറോയിലെ ഒന്നാം സ്ഥാനക്കാരായത്. 2000-ത്തിലും 2012-ലും യൂറോ ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി കണ്ണീരോടെ മടങ്ങാനായിരുന്നു ഇറ്റലിയുടെ വിധി. എന്നാല്‍ ഇത്തവണ അതിനെല്ലാമുള്ള പ്രായശ്ചിത്തം റോബര്‍ട്ട് മാന്‍സീനിയും സംഘവും ചെയ്തു.

2018 ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലിയില്‍ നിന്നും നിന്നും യൂറോ ചാമ്പ്യന്മാരായ അസൂറികളിലേക്കുള്ള കുതിപ്പിന് ഇന്ധനമേകിയത് പരിശീലകനായ റോബര്‍ട്ടോ മാന്‍സീനിയായിരുന്നു. തകര്‍ന്നടിഞ്ഞ ഒരു ടീമിനെ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. നാലുതവണ ലോകകിരീടം നേടിയ ഇറ്റലി 2018-ല്‍ പുറത്തായതോടെ ആരാധകരുടെ വരെ നെറ്റി ചുളിഞ്ഞു. ഇതിനുപിന്നാലെയാണ് അസൂറികളുടെ രക്ഷകനായി മാന്‍സിനി എത്തുന്നത്. 2018-ല്‍ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഇറ്റലിയെ മാന്‍സീനി അടിമുടി മാറ്റിമറിച്ചു

പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് മാന്‍സീനി ഇറ്റാലിയന്‍ ടീമിനെ ഉടച്ചുവാര്‍ത്തു. പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇറ്റലിയ്ക്ക് ആക്രമണത്തിന്റെ മാന്ത്രികത മാന്‍സീനിയാണ് കാട്ടിക്കൊടുത്തത്. വെറും ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്ന അസൂറിപ്പട എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചു. അവസാനം കളിച്ച 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 288 ജയവും ആറു സമനിലയുമാണുള്ളത്. 87 ഗോളുകളും അവര്‍ നേടി.

പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനായതാണ് ഇറ്റലിയുടെ വിജയത്തിന്റെ മാറ്റുകൂട്ടിയത്. ഒത്തിണക്കത്തോടെയുള്ള താരങ്ങളുടെ പ്രകടനവും ഇറ്റലിയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.

Content Highlights: Astonishing run of Italy football team in Euro 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram