To advertise here, Contact Us



മേരി കോമിന്റെ ജഴ്‌സി മാറ്റി സംഘാടകര്‍; മത്സരിച്ചത് ഇന്ത്യന്‍ പതാകയും പേരുമില്ലാത്ത ജഴ്‌സി അണിഞ്ഞ്


1 min read
Read later
Print
Share

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ മേരി കോം തോറ്റു പുറത്തായി.

മത്സരത്തിന് ശേഷം മേരി കോം | Photo: twitter| Tokyo 2020

ടോക്യോ: ഒളിമ്പിക്‌സില്‍ ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയക്കെതിരേ ഇന്ത്യന്‍ താരം മേരികോം റിങ്ങിലിറങ്ങിയത് ഇന്ത്യയുടെ പതാകയില്ലാത്ത ജഴ്‌സി അണിഞ്ഞ്. നീല ജഴ്‌സിയില്‍ മേരികോമിന്റെ പേരുമുണ്ടായിരുന്നില്ല.

To advertise here, Contact Us

ഇന്ത്യന്‍ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്‌സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാല്‍ ജഴ്‌സിയില്‍ മേരി കോം എന്ന് മുഴുവന്‍ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാന്‍ പാടുള്ളുവെന്നും സംഘാടകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജഴ്‌സി മാറ്റാന്‍ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ഒരു നീല ജഴ്‌സി നല്‍കി. അതു ധരിച്ചാണ് ഇന്ത്യന്‍ താരം മത്സരിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ മേരി കോം തോറ്റു പുറത്തായി. 3-2നായിരുന്നു തോല്‍വി. 2016 റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ലോറെന, മേരി കോമിന് കടുത്ത മത്സരമാണ് നല്‍കിയത്. ആദ്യ റൗണ്ടില്‍ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യന്‍ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിര്‍ണയിച്ചു.

Content Highlights: Why Wasn't Mary Kom Wearing India Jersey Tokyo Olympics 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us