Photo: PTI

1. മൂന്ന് മിനിറ്റിന്റെ മൂന്ന് റൗണ്ടുകളാണ് ബോക്സിങ് മത്സരം. ഓരോ റൗണ്ടിന്റെ ഇടയിലും ഒരു മിനിറ്റ് വിശ്രമം.
2. മത്സരം നിയന്ത്രിക്കുന്നത് റഫറി. ഓരോ മത്സരത്തിനും അഞ്ച് ജഡ്ജിമാര്‍.
3. ഒരു തടസവും/പ്രതിരോധവും കൂടാതെ ശക്തിയോടുകൂടി മുറുക്കിപ്പിടിച്ച മുഷ്ടിയുടെ മുന്‍ഭാഗം ലക്ഷ്യസ്ഥാനത്ത് (ടാര്‍ഗറ്റ് ഏരിയ) പതിക്കുമ്പോഴാണ് ഇടി (പഞ്ച്)യായി കണക്കാക്കുന്നത്.
4. ഓരോ റൗണ്ട് കഴിയുമ്പോഴും ഓരോ ജഡ്ജും ആ റൗണ്ടിലെ വിജയിയെ തീരുമാനിക്കണം.
5. വിജയിക്ക് പരമാവധി 10 പോയന്റ്. ക്ലോസ് റൗണ്ട് ആണെങ്കില്‍ ഒമ്പത് പോയന്റ്. വ്യക്തമായ ആധിപത്യം ആണെങ്കില്‍ എട്ട് പോയന്റ്. പൂര്‍ണ ആധിപത്യമാണെങ്കില്‍ ഏഴ് പോയന്റ്. തുല്യത പാലിച്ചാല്‍ മൂന്ന് ഘടകങ്ങള്‍ വിലയിരുത്തി വിജയിയെ തീരുമാനിക്കും. a) ലക്ഷ്യസ്ഥാനത്ത് പതിച്ച നിലവാരമുള്ള ഇടികളുടെ എണ്ണം. b) സാങ്കേതികതയിലും തന്ത്രങ്ങളിലും ഉള്ള മികവ്. c) പോരാട്ട മികവ്.
പ്രധാനമായും മൂന്ന് ഇടികളാണുള്ളത്
a) ജാബ് -കൈ നിവര്‍ത്തി നേരെ പൊടുന്നനെയുള്ള ഇടി
b)ഹുക്ക് - കൈമുട്ട് മടക്കി ഇടിക്കുന്നതാണ്. ക്ലോസ് റെയ്ഞ്ചിലും ഇടിക്കും. കാഴ്ചപരിധിയുടെ പുറത്തുനിന്നുള്ള ഇടിയാണിത്.
c)അപ്പര്‍കട്ട് - ക്ലോസ് റെയ്ഞ്ചില്‍ കൈമുട്ട് മടക്കി താഴേന്ന് മുകളിലേക്കുള്ള ഇടി.
വിവരങ്ങള്‍ക്ക് കടപ്പാട് : ആര്‍.കെ. മനോജ്കുമാര്‍ , ബോക്സിങ് പരിശീലകന്‍
Content Highlights: Tokyo 2020 The point method in boxing is as follows