മരണത്തുമ്പില്‍ നിന്ന് ഒരു സൈക്കിള്‍ സവാരി; ഒളിമ്പിക് സ്വര്‍ണത്തിലേക്ക്


By ഡോ. മുഹമ്മദ് അഷ്‌റഫ്

1 min read
Read later
Print
Share

നെതര്‍ലന്റ്‌സ് താരത്തിന്റെ ഫ്‌ളാഷ്ബാക്ക് കേട്ടാല്‍ ഈ സ്വര്‍ണത്തെ നിങ്ങള്‍ അവിശ്വസനീയം എന്നു വിശേഷിപ്പിക്കും.

ഷാനെ ബരാസ്‌പെനിക്‌സിന്റെ വിജയാഘോഷം | Photo: Reuters

സൈക്ലിങ്ങിന് പേരുകേട്ട രാജ്യമായ നെതര്‍ലന്റ്‌സില്‍ നിന്നാണ് ഷാനെ ബരാസ്‌പെനിക്‌സ് ടോക്യോ ഒളിമ്പിക്‌സിനെത്തിയത്. കെയ്‌റിന്‍ (keirin) വിഭാഗത്തില്‍ ഷാനെ സ്വര്‍ണത്തിലേക്ക് സൈക്കിള്‍ സവാരിയും നടത്തി. എന്നാല്‍ നെതര്‍ലന്റ്‌സ് താരത്തിന്റെ ഫ്‌ളാഷ്ബാക്ക് കേട്ടാല്‍ ഈ സ്വര്‍ണത്തെ നിങ്ങള്‍ അവിശ്വസനീയം എന്നു വിശേഷിപ്പിക്കും. മരണത്തുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് സൈക്കിളോടിച്ചു വന്ന ഒരു കഥയാണത്.

ആറു വര്‍ഷം മുമ്പ് കോളറോഡയിലുണ്ടായ ഒരു ഹൈ ആള്‍റ്റിറ്റിയൂഡ് പരിശീലനത്തിനിടയില്‍ ഷാനെയ്ക്ക് ഹൃദയാഘാതമുണ്ടായി. നിരവധി ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞു. ഒന്നിലധികം ശസ്ത്രക്രയികള്‍ക്ക് വിധേയയായി. ഒടുവില്‍ ആശുപത്രി വിടുമ്പോള്‍ അവര്‍ക്ക് കിട്ടിയ ഉപദേശം ഇനി സൈക്ലിങ് വേണ്ട എന്നായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ സ്വപ്‌നം കണ്ടിരുന്ന താരത്തിന് ആ ഉപദേശം സമ്മാനിച്ചത് നിരാശ മാത്രം.

എന്നാല്‍ വിട്ടുകൊടുക്കാന്‍ നെതര്‍ലന്റ്‌സ് താരം തയ്യാറായിരുന്നില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഹോം ട്രെയ്‌നിങ്ങിനായി അവര്‍ അത്യാധുനിക സംവിധാനത്തില്‍ ഒരു സൈക്കിള്‍ നിലത്തുറപ്പിച്ചു. ആ സൈക്കിള്‍ ചവിട്ടി പതുക്കെ പരിശീലനം തുടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പഴയ പരിശീലന രീതിയിലേക്ക് തിരിച്ചുവന്നു. ഇതിന് അനുസരിച്ച് ശരീരവും വഴങ്ങി.

ഇക്കാര്യം തന്നെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ അവര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഷാനെയുടെ ഹൃദയം പെര്‍ഫെക്റ്റ് ഓക്കെ ആയിരുന്നു. ഇതോടെ സൈക്ലിങ് ട്രാക്ക് ആയ വെലോഡ്രാമിലേക്ക് തിരിച്ചുപോകാന്‍ അനുമതിയും ലഭിച്ചു. ഒടുവില്‍ വിധിയെ തോല്‍പ്പിച്ച് ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍. സന്തോഷിക്കാന്‍ ഇതിലപ്പുറം എന്തുവേണം?

Content Highlights: Tokyo 2020 Shanne Braspennincx wins keirin gold six years on from heart attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram