അമ്പെയ്ത്ത് താരമാകാന്‍ കൊതിച്ചു, കുഞ്ചുറാണിയുടെ ജീവിതം പ്രചോദനം


1 min read
Read later
Print
Share

നടുവിനേറ്റ പരിക്കുമൂലം 2018-ലെ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും നഷ്ടപ്പെട്ടു. അമേരിക്കയിലെ വിഖ്യാത ഫിസിയോ തെറാപിസ്റ്റ് ഡോ. ആരണ്‍ ഹോഷിഗിന്റെ ചികിത്സയും നിര്‍ദേശങ്ങളുമാണ് ചാനുവിന്റെ കരിയറിനെ വീണ്ടെടുത്തത്

Photo: PTI

കുട്ടിക്കാലത്ത് അമ്പെയ്ത്ത് താരമാകാനാണ് ചാനു ആഗ്രഹിച്ചത്. അടുത്തുള്ള അമ്പെയ്ത്ത് പരിശീലനകേന്ദ്രത്തില്‍ ചേര്‍ന്നതുമാണ്. അത് അടച്ചുപൂട്ടിയതോടെ ഭാരോദ്വഹനത്തിലേക്ക് തിരിഞ്ഞു.

ഭാരോദ്വഹന താരം കുഞ്ചുറാണി ദേവിയുടെ ജീവിതവും കരിയറും ചാനുവിനെ പ്രചോദിപ്പിച്ചു. ഭാരോദ്വഹനത്തിലേക്ക് തിരിയാനുള്ള കാരണവും ഇതുതന്നെ. കുഞ്ചുറാണിക്ക് കീഴില്‍ കുറച്ചുകാലം പരിശീലിച്ചു.

നടുവിനേറ്റ പരിക്കുമൂലം 2018-ലെ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും നഷ്ടപ്പെട്ടു. അമേരിക്കയിലെ വിഖ്യാത ഫിസിയോ തെറാപിസ്റ്റ് ഡോ. ആരണ്‍ ഹോഷിഗിന്റെ ചികിത്സയും നിര്‍ദേശങ്ങളുമാണ് ചാനുവിന്റെ കരിയറിനെ വീണ്ടെടുത്തത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്‍നിന്നാണ് ഹോഷിഗ് ചാനുവിന്റെ രക്ഷപ്പെടുത്തിയത്.

പരിശീലകനായി മലയാളിയും

മീരാബായിയുടെ സഹ പരിശീലകനായി മലയാളിയായ എ.പി. ദത്തനും കൂടെയുണ്ട്. പാലക്കാട് കല്ലേകുളങ്ങര ദത്തന്‍ പാട്യാലയിലെ ഇന്ത്യന്‍ ക്യാമ്പില്‍ ഭരോദ്വഹന പരിശീലകനാണ്. അഞ്ച് വര്‍ഷമായി മീരയുടെ പരിശീലനകാര്യങ്ങളില്‍ ഒപ്പമുണ്ട്. 2014-ല്‍ ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി. തുടര്‍ന്ന് സീനിയര്‍ ടീമിന്റെയൊപ്പം ചേര്‍ന്നു. വ്യോമസേനയില്‍നിന്ന് വിരമിച്ച ശേഷമാണ് പരിശീലനത്തില്‍ സജീവമായത്.

സ്‌നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക്

ഒളിമ്പിക് ഭാരോദ്വഹനത്തില്‍ രണ്ട് ലിഫ്റ്റുകളാണുള്ളത്. സ്‌നാച്ചും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കും. ഒരു കായികതാരം ആദ്യം സ്‌നാച്ചിനാണ് ശ്രമിക്കേണ്ടത്. തറയില്‍വെച്ച ഭാരം ബാര്‍ബലില്‍ (ഭാരം ഘടിപ്പിച്ച കമ്പി) പിടിച്ച് നേരെ തലയ്ക്കുമുകളില്‍ ഉയര്‍ത്തുന്നതാണ് സ്‌നാച്ച്. തറയില്‍വെച്ച് ഭാരം ആദ്യം ഉയര്‍ത്തി താഴ്ന്നുനിന്ന് നെഞ്ചില്‍വെക്കുകയും പിന്നീട് കാലുകള്‍ ഇടറാതെ നിവര്‍ന്നുനിന്ന് കൈകള്‍ വിടര്‍ത്തി തലയ്ക്കുമുകളില്‍ ഉയര്‍ത്തുകയും ചെയ്യുന്നതാണ് ജെര്‍ക്ക്.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മൂന്ന് അവസരങ്ങള്‍ വീതമാണുള്ളത്. രണ്ട് വിഭാഗങ്ങളിലുമായി ഒരാള്‍ക്ക് മൊത്തം ആറ് അവസരങ്ങള്‍ ലഭിക്കും. രണ്ട് വിഭാഗങ്ങളിലെയും മൊത്തം ഭാരങ്ങള്‍ വെവ്വേറെ രേഖപ്പെടുത്തും. രണ്ടു വിഭാഗത്തിന്റെയും ആകെത്തുകയെടുത്താണ് വിജയിയെ തീരുമാനിക്കുന്നത്. അങ്ങനെ മൂന്ന് വിഭാഗത്തിലും മൂന്ന് റെക്കോഡുകളും പിറക്കാം.

Content Highlights: Tokyo 2020 Mirabai Chanu From Weak shoulder and aching back how it fixed

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram