മീരാബായ് ചാനു | Photo: twitter| Mirabai Chanu
ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായതിന് പിന്നാലെ മിരബായ് ചാനു ഓടിയത് പിസ കഴിക്കാന്‍. ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വര്‍ഷങ്ങളായി ചാനുവിന്റെ ഭക്ഷണം 'സ്ട്രിക്റ്റ്' ആയിരുന്നു. ഒളിമ്പിക്‌സില്‍ മത്സരം കഴിഞ്ഞതോടെ ആ 'സ്ട്രിക്റ്റി'ല്‍ നിന്ന് 'ഫ്രീ' ആകാന്‍ ചാനു പിസ കഴിക്കാന്‍ ഓടി.
എന്നാല്‍ ചാനുവിന്റെ ഇംഫാലിലെ വീട്ടില്‍ മീന്‍കറിയുണ്ടാക്കിയാണ് വെള്ളി മെഡല്‍ നേട്ടം ആഘോഷിച്ചത്. ശനിയാഴ്ച്ച ചാനുവിന്റെ മത്സരം കഴിയുന്നതുവരെ വീട്ടില്‍ ആരും ഭക്ഷണം കഴിച്ചിരുന്നില്ല. മത്സരത്തിന്റെ നെഞ്ചിടിപ്പില്‍ വെള്ളം പോലും ഉപേക്ഷിച്ച് ടിവിക്ക് മുന്നിലായിരുന്നു കുടുംബം.
ടോക്യോയില്‍ 202 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് ചാനു വെള്ളി നേടിയത്. ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ കൂടിയാണിത്. ഇതിന് മുമ്പ് 2000-ത്തില്‍ കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയിരുന്നു.
Content Highlights: Mirabai Chanu to treat herself with favourite pizza after winning silver medal Tokyo Olympics 2020