ലവ്ലിന ബോർഗോഹെയ്‌ന്റെ വീട്ടിലേക്കുള്ള വഴി | Photo: twitter| Saurabh Duggal | Reuters
ഇന്ത്യന്‍ ബോക്‌സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്ന്‍ ടോക്യോയില്‍ നിന്ന് ഒളിമ്പിക് മെഡലുമായി വീട്ടിലേക്ക് ചളി നിറഞ്ഞ റോഡിലൂടെ നടന്ന് വരേണ്ട അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഇന്നലെ വരെ അങ്ങനെ ആയിരുന്നു ലവ്‌ലിനയുടെ വീട്ടിലേക്കുള്ള വഴി.
ലവ്‌ലിന ടോക്യോയില്‍ മെഡലുറപ്പിച്ചതോടെ അധികൃതര്‍ വീട്ടിലേക്കുള്ള വഴി നന്നാക്കാന്‍ ഓടി. രാത്രിയിലും പണിയെടുത്ത് 3.5 കിലോമീറ്റര്‍ റോഡ് അവര്‍ ടാര്‍ ചെയ്തു. റോഡ് നിര്‍മിക്കാന്‍ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ വേണ്ടി വന്നു എന്നു ചുരുക്കം.
ആസാമിലെ ഗോല്‍ഗറ്റ് ജില്ലയിലെ ബരോമുഖിയയിലാണ് ഇന്ത്യന്‍ ബോക്‌സിങ് താരത്തിന്റെ വീട്. ലവ്‌ലിനയുടെ നാട്ടില്‍ ഇത്തരത്തില്‍ 2000-ത്തോളം റോഡുകളുണ്ട്. എല്ലാം മഴ പെയ്താല്‍ ചെളി നിറയുന്ന മണ്‍റോഡുകള്‍. കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
Content Highlights: Lovlina Borgohain's village gets a road only after she wins an Olympic medal
2016-ല്‍ ലവ്‌ലനിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. പക്ഷേ അന്ന് 100 മീറ്റര്‍ ആയപ്പോഴേക്കും പണി നിലച്ചു. ലവ്‌ലിനയുടെ മാത്രമല്ല, 2019-ല്‍ കുപ്‌വാര സൈനിക ക്യാമ്പിന് നേരെയുണ്ടായ പാകിസ്താന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ഹവില്‍ദാര്‍ പദം ബഹദൂര്‍ ശ്രേഷ്ഠയുടെ വീടും ഈ വഴിയിലാണ്.
ആശുപത്രിയിലേക്കുപോലും രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട അവസ്ഥയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ ആരും മറുപടി നല്‍കിയില്ല എന്നുമാത്രം.