നീരജ് ചോപ്രയും അർഷാദ് നദീമും | Photo: Reuters
ടോക്യോയില്‍ നീരജ് ചോപ്രയ്‌ക്കൊപ്പം മെഡല്‍ സാധ്യത കല്‍പിക്കെപ്പെട്ടിരുന്ന താരമായിരുന്നു പാകിസ്താന്‍ താരം അര്‍ഷാദ് നദീം. യോഗ്യതാ റൗണ്ടില്‍ നദീം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ നീരജ് ചരിത്രത്തിലേക്ക് ജാവലിന്‍ പായിച്ചപ്പോള്‍ നദീമിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ആ നിരാശയ്ക്കിടയിലും നീരജ് ചോപ്രയെ അഭിനന്ദിച്ചിരിക്കുകയാണ് പാക് താരം. ട്വീറ്റിലൂടെയായിരുന്നു നദീമിന്റെ അഭിനന്ദനം.' സ്വര്‍ണം നേടിയതില്‍ നീരജിന് അഭിനന്ദനം. എനിക്ക് മെഡല്‍ നേടാന്‍ കഴിയാത്തതില്‍ പാക് ജനതയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.' നദീം ട്വീറ്റ് ചെയ്തു.
87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. നദീം 84.62 മീറ്ററാണ് ജാവലിന്‍ പായിച്ചത്. ഒളിമ്പിക് അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന താരവും നീരജ് തന്നെയാണ്.
Content Highlights: Arshad Nadeem reacts as Neeraj Chopra bags historic gold at Tokyo 2020