ഫെഡററും നെയ്മറും | Photo: Getty Images
ടോക്ക്യോ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ആവേശം കുറച്ച് സൂപ്പര്‍ താരങ്ങളുടെ പിന്മാറ്റം. ഏറ്റവും ഒടുവിലായി ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡററാണ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയത്.
വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായതിന് പിന്നാലെ ഒളിമ്പിക്‌സിന് ഇല്ലെന്ന് സ്വിസ് താരം വ്യക്തമാക്കുകയായിരുന്നു. കാല്‍മുട്ടിലെ പരിക്കാണ് ഫെഡററുടെ പിന്മാറ്റത്തിന് പിന്നില്‍. 2020-ല്‍ ഒന്നിലധികം ശസത്രക്രിയക്ക് ഫെഡറര്‍ വിധേയനായിരുന്നു.
ഫെഡറര്‍ക്ക് മുന്നേ സ്പാനിഷ് താരം റാഫേല്‍ നദാലും ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനോട് തോറ്റതിന് പിന്നാലെയാണ് നദാല്‍ ടോക്ക്യോയിലേക്കില്ലെന്ന് വ്യക്തമാക്കിയത്. 2008-ലും 2016-ലും ഒളിമ്പിക്‌സില്‍ സ്‌പെയ്‌നിനു വേണ്ടി നദാല്‍ സ്വര്‍ണം നേടിയിരുന്നു. നദാലിനും ഫെഡറര്‍ക്കും പുറമെ സെറീന വില്ല്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്‌റിങ്ക, ഡൊമിനിക് തീം എന്നിവരും ടോേേക്ക്യായിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറും ഈജിപ്തിന്റെ മുഹമ്മദ് സലയും ടോക്ക്യോയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടാകില്ല. 2016-ല്‍ നെയ്മറുടെ പെനാല്‍റ്റി ഗോളിലാണ് ബ്രസീല്‍ സ്വര്‍ണം നേടിയത്. ഫ്രാന്‍സിന്റെ യുവതാരം എംബാപ്പെയും ടോക്ക്യോയില്‍ എത്തില്ല. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി താരത്തെ വിട്ടുനല്‍കാത്തതാണ് കാരണം.
ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവായ സൈന നേവാളും ഒളിമ്പിക്‌സിനുണ്ടാകില്ല. ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. കോവിഡ് കാരണം ക്വാളിഫയിങ് വിന്‍ഡോകള്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വെട്ടിക്കുറച്ചതാണ് സൈനയ്ക്ക് തിരിച്ചടിയായത്. സൈനയ്‌ക്കൊപ്പം കിദംബി ശ്രീകാന്തും കരോലിന മാരിനും ഒളിമ്പിക്‌സിനുണ്ടാകില്ല. ഒളിമ്പിക്‌സില്‍ നാല് തവണ 10,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ബ്രിട്ടീഷ് താരം മോ ഫറയ്ക്കും ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിഞ്ഞില്ല.
Content Highlights: Roger Federer, Neymar biggest stars miss Tokyo Olympics 2021