നീരജ് ചോപ്രയുടെ ഈ നേട്ടം എക്കാലവും ഓര്‍മിക്കപ്പെടും: പ്രധാനമന്ത്രി മോദി


1 min read
Read later
Print
Share

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന താരമാണ് ചോപ്ര.

Photo: twitter.com|Olympics

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ മെഡലാണിത്. ഈ നേട്ടം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

' ടോക്യോയില്‍ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നു. നീരജ് ചോപ്രയുടെ ഇന്നത്തെ നേട്ടം എക്കാലവും ഓര്‍മിക്കപ്പെടും. ചോപ്ര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തോടുള്ള അഭിനിവേശവും ഉള്‍ക്കരുത്തും ചോപ്രയുടെ പ്രകടനത്തില്‍ കാണാമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍' - മോദി ട്വിറ്ററില്‍ കുറിച്ചു.

ജാവലിന്‍ ത്രോ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. രണ്ടാം ശ്രമത്തിലാണ് ഈ ദൂരം താരം കണ്ടെത്തിയത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന താരമാണ് ചോപ്ര.

Content Highlights: What Neeraj Chopra has achieved today will be remembered forever says PM Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram