വികാസ് കൃഷ്ണ | Photo: AP
ടോക്യോ: ബോക്‌സിങ്ങില്‍ പ്രതീക്ഷയോടെ ടോക്യോയിലേക്ക് പറന്ന ഇന്ത്യക്ക് തിരിച്ചടി. പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ആദ്യറൗണ്ടില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണയക്ക് പരാജയം. ജപ്പാന്റെ ഒകസാവയാണ് വികാസിനെ തോല്‍പ്പിച്ചത്.
ഒകസാവയ്ക്കു മുന്നില്‍ പൊരുതാന്‍ പോലുമാകാതെ വികാസ് കീഴടങ്ങുകയായിരുന്നു. ഒരു റൗണ്ട് പോലും വിട്ടുകൊടുക്കാതെയാണ് വികാസിനെ ജാപ്പനീസ് താരം പരാജയപ്പെടുത്തിയത്.
മൂന്നു തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത വികാസിന്റെ തോല്‍വി ഇന്ത്യക്ക് തിരിച്ചടിയാണ്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും വികാസ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
Content Highlights: Vikas Krishan loses Japan’s Okazawa Crashes Out Tokyo Olympics