രവി കുമാറിനെ കടിക്കുന്ന കസാകിസ്താൻ താരം | Photo: instagram| teamindiasports
രവി കുമാറിന്റെ കൈയിലാണ് സന്‍യേവ് കടിച്ചത്. കടിയുടെ ശക്തിയില്‍ കസാക് താരത്തിന്റെ പല്ലിന്റെ പാടുകള്‍ രവിയുടെ കൈയില്‍ പതിഞ്ഞു. മത്സരശേഷം ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യന്‍ താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
ഒരു ഘട്ടത്തില്‍ 9-2ന് പിന്നിലായിരുന്ന രവിയുടെ തിരിച്ചുവരവിനും മത്സരം സാക്ഷിയായി. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്യേവ് ആണ് രവി ദഹിയയുടെ എതിരാളി.
നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.