മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ ശ്രീശങ്കറിനും കെടി ഇര്‍ഫാനും എതിരേ നടപടി; എഎഫ്‌ഐ


1 min read
Read later
Print
Share

സായ് കേന്ദ്രത്തിലെ ഫിറ്റ്‌നെസ് പരിശോധനയില്‍ ഇരുവരും മോശം പ്രകടനമാണ് പുറത്തെടുത്തത്‌

പരിശീലനത്തിനിടെ ശ്രീശങ്കർ | Photo: PTI

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കില്‍ മലയാളി അത്‌ലറ്റുകളായ കെ.ടി ഇര്‍ഫാന്‍, ശ്രീശങ്കര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡന്റ് അദിലെ ജെ. സുമരിവാല.

ബെംഗളൂര്‍ സായ് കേന്ദ്രത്തില്‍ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ടോക്യോ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും എന്നാല്‍ ഇരുവരുടേയും പരിശീലകര്‍ മികച്ച പ്രകടനം ഉറപ്പ് നല്‍കിയതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സുമരിവാല വ്യക്തമാക്കുന്നു.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരങ്ങള്‍ക്കാണ് സായ് കേന്ദ്രത്തില്‍ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതില്‍ ഇര്‍ഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.

ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കര്‍ ലോങ് ജമ്പില്‍ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാര്‍ച്ചിലാണ് നടത്ത മത്സരത്തില്‍ ഇര്‍ഫാന്‍ യോഗ്യത നേടിയത്.

Content Highlights: Tokyo Olympics Will take action against Sreeshankar, KT Irfan if they don't perform well, says AF

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram