ജർമനിയുടെ ഗോളാഘോഷം | Photo: Reuters
ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി.
ഒന്നാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലുമായിരുന്നു ജര്‍മനിയുടെ ഗോളുകള്‍. ക്യാപ്റ്റന്‍ നികെ ലോറെന്‍സും കത്രീന ആന്‍ സക്രോഡെറും ജര്‍മനിക്കായി ലക്ഷ്യം കണ്ടു.
നേരത്തെ പൂള്‍ എയിലെ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. നെതര്‍ലന്റ്‌സിനോട് ഒന്നിനെതിരേ അഞ്ചു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബ്രിട്ടനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: Tokyo Olympics Hockey India vs Germany