മത്സരശേഷം നീരജ് ചോപ്ര | Photo: Reuters
നീരജ് ചോപ്രയുടെ ചരിത്ര നേട്ടത്തില്‍ കേരളത്തിന്റെ ഒളിമ്പ്യന്‍മാരുടെ പ്രതികരണങ്ങള്‍
'ഇന്ത്യ ഇത്രയും വര്‍ഷം കാത്തിരുന്നത് വെറുതെയായില്ല. നീരജിലൂടെ ചരിത്രം പിറന്നിരിക്കുന്നു. ഇതൊരു തുടക്കമാണ്. അത്‌ലറ്റിക്‌സില്‍ ഒരു ഗോള്‍ഡ് മെഡല്‍ എന്ന് പറയുമ്പോള്‍ അതിനപ്പുറത്തേക്ക് ഒരു ചരിത്രം വേറെ ഇല്ല. ഇനിയും മുന്നോട്ട് പോകാന്‍ ധാരാളമുണ്ട്. അടുത്ത ഒളിമ്പിക്‌സിലേക്കും ഇത് പ്രതീക്ഷ പകരുന്നു'. അഞ്ജു ബോബി ജോര്‍ജ്ജ്
'ഒരു അത്‌ലറ്റ് എന്ന നിലയില്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. വളരെ വലിയൊരു മാറ്റമാണ് ടോക്യോയില്‍ കണ്ടത്. ഇനിയുള്ള എല്ലാ അത്‌ലറ്റുകള്‍ക്കും മെഡല്‍ നേടാന്‍ സാധിക്കും എന്ന വിശ്വാസം നീരജിലൂടെ ലഭിച്ചു.' രഞ്ജിത് മഹേശ്വരി
'നീരജ് ചോപ്രയിലൂടെ രാജ്യത്തിന് സ്വര്‍ണ്ണം ലഭിച്ചതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. അത്‌ലറ്റിക്‌സില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടാന്‍ ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എല്ലാവര്‍ക്കും അഭിമാനിക്കുന്ന പ്രകടനം.' ഷൈനി വിത്സണ്‍
'ഏറെ സന്തോഷം പകരുന്ന വിജയം. ഇന്ത്യക്കും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സന്തോഷം പകരുന്ന വാര്‍ത്ത. ഇതില്‍ അഭിമാനിക്കുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിടെയായിരുന്നു നീരജിന്റെ ഓരോ ഏറും'-പദ്മിനി തോമസ്