ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലില്‍


1 min read
Read later
Print
Share

കസാഖ്സ്താന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം

Photo: PTI

ടോക്യോ: ടോക്യോയില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു.

കസാഖ്സ്താന്റെ നൂറിസ്ലാം സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം.

നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

Content Highlights: Tokyo 2020 wrestling Ravi Kumar into the final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram