Photo: PTI
കോഴിക്കോട്: നാല്പത്തിയൊന്നു വര്‍ഷത്തിനുശേഷം ഇന്ത്യക്ക് ഒളിന്പിക് ഹോക്കി മെഡല്‍ നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പി.ആര്‍. ശ്രീജേഷ് രാജ്യത്തിന്റെയും മലയാളികളുടെയും അഭിമാനമാണെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു.
ഗോള്‍കീപ്പറായ ശ്രീജേഷിന്റെ മനസ്സാന്നിധ്യവും കഠിനാധ്വാനവും ഏതൊരാള്‍ക്കും മാതൃകയാക്കാവുന്നതാണ്. ആദ്യമത്സരംമുതലുള്ള ശ്രീജേഷിന്റെ നിര്‍ണായകമായ പല സേവുകളും ടീമിനു തുണയായി. അവസാനഘട്ടംവരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഭാവിതലമുറയ്ക്കു പാഠമാകണം. ശ്രീജേഷിനെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും പി.വി. ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Tokyo 2020 P V Chandran congratulates P R Sreejesh