ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍


1 min read
Read later
Print
Share

ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്

Photo: PTI

ടോക്യോ: പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര.

ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്.

നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.

ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്.

Content Highlights: Tokyo 2020 Neeraj Chopra qualifies for javelin final with throw of 86.65

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram