Photo: PTI
കോഴിക്കോട്: ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കിയ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് മാതൃഭൂമിയുടെ ആദരം. താരത്തിന് സ്‌നേഹ സമ്മാനമായി മാതൃഭൂമി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഒരു ഒളിമ്പിക് മെഡലെന്ന കേരളത്തിന്റെ സ്വപ്നം 49 വര്‍ഷത്തിനു ശേഷം സാക്ഷാല്‍ക്കരിച്ച ശ്രീജേഷിനെയും കുടുംബത്തിനെയും മാതൃഭൂമി അഭിനന്ദിച്ചു. വെങ്കല പോരാട്ടത്തിലടക്കം ടീമിനായി നിര്‍ണായക പ്രകടനം പുറത്തെടുത്തത് ശ്രീജേഷായിരുന്നു.
Content Highlights: Tokyo 2020 Mathrubhumi has announced A prize of Rs 2 lakh for P R Sreejesh