കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം വീട്ടില്‍ നിന്ന് വിട്ടുനിന്നതാണ് ഏറ്റവും വലിയ ത്യാഗം - ലവ്‌ലിന


1 min read
Read later
Print
Share

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് ലവ്‌ലിന. ടോക്യോയില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്

Photo: AFP

ടോക്യോ: കുടുംബത്തെ വിട്ട് എട്ടു വര്‍ഷത്തോളം വീട്ടില്‍ നിന്ന് മാറിനിന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗമെന്ന് ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സറുമായ ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍.

''കഴിഞ്ഞ എട്ട് വര്‍ഷമായി വീട്ടില്‍ നിന്ന് വിട്ടുനിന്നതാണ് എന്റെ ആദ്യ ത്യാഗം. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിനൊപ്പം ഉണ്ടാകാന്‍ സാധിക്കാതെ എല്ലാം ദൂരെ നിന്ന് കാണാന്‍ മാത്രം കഴിഞ്ഞതാണ് ഏറ്റവും വലിയ ത്യാഗം.'' - പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ലവ്‌ലിന പറഞ്ഞു.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് ലവ്‌ലിന. ടോക്യോയില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്.

''വ്യക്തിപരമായി, എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്ന ചില ആഗ്രഹങ്ങളും ഞാന്‍ ത്യജിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സമപ്രായത്തിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണം (ഫാസ്റ്റ് ഫുഡ്) കഴിക്കാതിരുന്നിട്ടുണ്ട്. ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഞാന്‍ പരിശീലനത്തില്‍ നിന്ന് അവധി എടുത്തിട്ടില്ല. ഇത് എട്ടു വര്‍ഷത്തോളം തുടരുന്നു.'' - ലവ്‌ലിന കൂട്ടിച്ചേര്‍ത്തു.

അതേസമയം പാരീസ് ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് മുന്‍പ് താന്‍ ഒരു അവധി എടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ലവ്‌ലിന കൂട്ടിച്ചേര്‍ത്തു.

Content Highlights: Tokyo 2020 Lovlina Borgohain opens about her biggest sacrifice

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram