ഗോള്‍ഫില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ; ഒരു റൗണ്ട് ബാക്കിനില്‍ക്കേ അതിഥി രണ്ടാം സ്ഥാനത്ത്


1 min read
Read later
Print
Share

ശനിയാഴ്ച നാലാം റൗണ്ട് മത്സരം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക് ഗോള്‍ഫില്‍ ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് അതിഥിയെ കാത്തിരിക്കുന്നത്

Photo: AFP

ടോക്യോ: ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യയുടെ അതിഥി അശോക്.

വെള്ളിയാഴ്ച വനിതകളുടെ വ്യക്തിഗത സ്‌ട്രോക് പ്ലേ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്‌ട്രോക്ക് പിന്നില്‍ (12-അണ്ടര്‍ 201) രണ്ടാം സ്ഥാനത്താണ് അതിഥി.

ശനിയാഴ്ച നാലാം റൗണ്ട് മത്സരം മാത്രം ബാക്കി നില്‍ക്കേ ഒളിമ്പിക് ഗോള്‍ഫില്‍ ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് അതിഥിയെ കാത്തിരിക്കുന്നത്.

തൊട്ടുപിന്നിലുള്ള താരവുമായി രണ്ടു സ്‌ട്രോക്കുകള്‍ക്ക് മുന്നിലാണ് 23-കാരിയായ അതിഥി.

വെള്ളിയാഴ്ച അഞ്ച് ബെര്‍ഡീസും രണ്ട് ബോഗീസും താരം സ്വന്തമാക്കി.

Content Highlights: Tokyo 2020 Golfer Aditi Ashok raises medal hopes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram