ഗോള്‍ഫില്‍ മെഡല്‍ നഷ്ടം; തകര്‍പ്പന്‍ പ്രകടനത്തോടെ തല ഉയര്‍ത്തി അദിതി


1 min read
Read later
Print
Share

നാലു റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്

Photo: AFP

ടോക്യോ: ഒളിമ്പിക് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം അദിതി അശോകിന് ഒടുവില്‍ നിരാശ.

വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയില്‍ ശനിയാഴ്ച നാലാമത്തെയും അവസാനത്തെയും റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ അദിതിക്ക് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. മെഡല്‍ നഷ്ടമായെങ്കിലും ഗോള്‍ഫില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്റുമായി ഇന്ത്യന്‍താരം രണ്ടാമതുണ്ടായിരുന്നു. മൂന്ന് റൗണ്ടുകളിലായി അദിതിക്ക് 201 സ്ട്രോക്കുകളേ വേണ്ടിവന്നുള്ളൂ.

എന്നാല്‍ ശനിയാഴ്ച നാലാം റൗണ്ടില്‍ ജപ്പാന്റെ മോനെ ഇനാമി 10 ബെര്‍ഡീസുമായി അദിതിയെ മറികടക്കുകയായിരുന്നു.

നാലു റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാലു റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.

-17 പാര്‍ പോയന്റും 267 സ്‌ട്രോക്കുകളുമായി മത്സരം അവസാനിപ്പിച്ച അമേരിക്കയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ മെഡല്‍ ജേതാവ്.

-16 പാര്‍ പോയന്റും 268 സ്‌ട്രോക്കുകളുമായി സമനില പാലിച്ച ജപ്പാന്റെ മോനെ ഇനാമിയും ന്യൂസീലന്‍ഡിന്റെ ലിഡിയ കോയും വെള്ളി മെഡലിനായി വീണ്ടും മത്സരിക്കും.

ഒരു റൗണ്ടില്‍ 9 ഹോളുകളിലേക്കാണ് പന്തെത്തിക്കേണ്ടത്. ഇതിനായി ഓരോ താരത്തിനും ശരാശരി 72 സ്ട്രോക്കുകള്‍ ലഭിക്കും. ഓരോ ഹോളിലേക്കും കുറഞ്ഞ സ്ട്രോക്ക് കളിക്കുന്നതിനനുസരിച്ച് മുന്നിലെത്താനുള്ള സാധ്യത കൂടും. ആദ്യ റൗണ്ടില്‍ അദിതി 67 സ്ട്രോക്കുകളാണെടുത്തത്. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന് 66 സ്ട്രോക്കുകള്‍ വേണ്ടി വന്നു. മൂന്നാം റൗണ്ടിലും നാലാം റൗണ്ടിലും അദിതിക്ക് 68 സ്ട്രോക്കുകള്‍ വീതം വേണ്ടി വന്നു. ഇങ്ങനെ നാലു റൗണ്ടുകളിലുമായി 269 സ്‌ട്രോക്കുകളാണ് താരത്തിന് വേണ്ടിവന്നത്.

ശനിയാഴ്ച നാലാം റൗണ്ട് മത്സരത്തിനിടെ ഇടിമിന്നല്‍ കാരണം മത്സരം ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നു.

Content Highlights: Tokyo 2020 Golfer Aditi Ashok misses out on bronze medal narrowly

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram