Photo: ANI
കൊച്ചി: ഒളിമ്പിക് ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ മെഡല്‍ നേട്ടം ആഘോഷമാക്കി താരങ്ങളുടെ നാടും വീടും.
ജര്‍മനിക്കെതിരായ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറിയ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ വീട്ടിലും വിജയാഘോഷം നടന്നു.
ശ്രീജേഷിന്റെ മാതാപിതാക്കളും ഭാര്യ അനീഷ്യയും മകള്‍ അനുശ്രീയുമെല്ലാം മത്സരം കാണാന്‍ ടിവിക്ക് മുന്നിലുണ്ടായിരുന്നു.
മത്സരം അവസാനിച്ചതിനു പിന്നാലെ വീടിനു പുറത്ത് പൂത്തിരി കത്തിച്ചും മറ്റും നാട്ടുകാരും വീട്ടുകാരും ഈ വിജയം ആഘോഷമാക്കി. കോവിഡ് മാനദണ്ഡള്‍ പാലിച്ചായിരുന്നു ആഘോഷം.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്താണ് ഇന്ത്യ 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയില്‍ ഒരു മെഡല്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ ഇന്ന് നടത്തിയത്.
Content Highlights: Tokyo 2020 celebration in PR Sreejesh s home