Photo: Getty Images
വനിതാ ബോക്‌സിങ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ മെഡല്‍ നേട്ടത്തിനടുത്താണ് ലവ്ലിന. ഉയരവും (1.78 സെന്റീമീറ്റര്‍) കൈകളുടെ നീളവും ഇന്ത്യന്‍ താരത്തിന് എതിരാളിയായ നിന്‍ ചിന്‍ ചെന്നിനെതിരേ മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്. 1.69 സെന്റീമീറ്ററാണ് ചൈനീസ് തായ്പേയ് താരത്തിന്റെ ഉയരം.
അടുത്തുവന്ന് ആക്രമിക്കാന്‍ ചെന്നിനെ അനുവദിക്കാതിരിക്കാന്‍ ലവ്ലിനയ്ക്ക് കഴിയണം. ഇതോടൊപ്പം കൈകളുടെ നീളത്തിന്റെ ആനുകൂല്യം മുതലെടുത്ത് എതിരാളിയെ ആക്രമിക്കാന്‍ കഴിയുകയും ചെയ്യണം.
ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയാണ് ചെന്‍. 2018-ലെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലവ്ലിനയെ തോല്‍പ്പിച്ച ചരിത്രവും ചെന്നിനുണ്ട്. ഇതൊന്നും ലവ്ലിനയ്ക്കുമുന്നില്‍ തടസ്സമാകില്ല. സ്വന്തം കഴിവില്‍ വിശ്വസിച്ച് പൊരുതിയാല്‍ ജയവും ഒളിമ്പിക് മെഡലും സ്വന്തമാക്കാനാകും.
60 കിലോ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറില്‍ സിമ്രന്‍ജിത് കൗറിന്റെ എതിരാളി തായ്ലന്‍ഡിന്റെ സുദാപോണ്‍ സീസോണ്‍ഡിയാണ്. സാങ്കേതികപരമായി ഏറെ മികവുള്ള താരമാണ് പഞ്ചാബുകാരിയായ സിമ്രന്‍ജിത്. ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരി.
സീസോണ്‍ഡിയാകട്ടെ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേത്രിയാണ്.
Content Highlights: Tokyo 2020 Boxing coach R K Manoj Kumar assesses India s chances today