ഞാന്‍ 130 കോടിയുടെ പ്രതിനിധി - ലവ്ലിന


സിറാജ് കാസിം

1 min read
Read later
Print
Share

എതിരാളിയുടെ ശക്തിയെപ്പറ്റി ആലോചിച്ച് മനസ്സ് വിഷമിപ്പിച്ചില്ല, ഓരോ പഞ്ചും ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമിച്ചത്

Photo: PTI

''നീന്‍ ചിന്നുമായുള്ള മത്സരത്തിന് പ്രത്യേകിച്ചൊരു പദ്ധതിയും ആവിഷ്‌കരിച്ചിരുന്നില്ല. എതിരാളിയുടെ ശക്തിയെപ്പറ്റി ആലോചിച്ച് മനസ്സ് വിഷമിപ്പിച്ചില്ല, ഓരോ പഞ്ചും ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമിച്ചത്. 130 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ പ്രതിനിധിയാണ്. അവര്‍ക്കെല്ലാം വേണ്ടിയാണ് ബോക്‌സിങ് റിങ്ങിലെത്തിയത്. അതുമാത്രമാണ് മത്സരം തുടങ്ങുമ്പോഴും ചിന്തിച്ചത്.'' ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച ശേഷം ലവ്ലിന 'മാതൃഭൂമിയോട്' പറഞ്ഞു.

''എന്റെ നാടാണ് നേട്ടങ്ങളിലേക്കുള്ള യാത്രയുടെ ഊര്‍ജം. ബോക്‌സിങ് റിങ്ങിലേക്ക് കയറുമ്പോള്‍ നാടിനെ ഓര്‍ത്തു. കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ ഇതിനുവേണ്ടി എടുത്ത പ്രയത്‌നങ്ങളെപ്പറ്റിയും ചിന്തിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും എന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി നിലകൊണ്ട മാതാപിതാക്കളെ ഓര്‍ത്തു. കിക്ക് ബോക്‌സര്‍മാരായിരുന്ന എന്റെ ഇരട്ടസഹോദരിമാരായ ലിച്ചയെയും ലിമയെയും ഒക്കെ ഓര്‍ത്തു.'' - ലവ്ലിന പറയുന്നു.

കുട്ടിക്കാലത്ത് അച്ഛന്‍ വാങ്ങിക്കൊണ്ടുവന്നു തന്ന മധുരപലഹാരം പൊതിഞ്ഞിരുന്ന കടലാസില്‍ ഇടിയുടെ ഇതിഹാസം മുഹമ്മദ് അലിയുടെ ചിത്രം കണ്ടായിരുന്നു ബോക്‌സിങ്ങിനോട് ഇഷ്ടം തോന്നിയതെന്ന് ലവ്ലിന മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ ഇഷ്ടം ലവ്ലിനയുടെ ജീവിതത്തില്‍ ഓരോ ദിവസവും കൂടിക്കൂടിവരുന്നു.

Content Highlights: Tokyo 2020 boxer Lovlina Borgohain reacts after entering semi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram