Photo: AFP
ടോക്യോയിലെ ബോക്‌സിങ് റിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ വെള്ളിയാഴ്ചയിറങ്ങുമ്പോള്‍ രാജ്യം കാത്തിരിക്കുകയാണ്, ബോക്‌സിങ്ങിലെ ആദ്യ മെഡലിനായി.
വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്ലിനയുടെ എതിരാളി. സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പാകും.
2018, 2019 ലോകചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലമെഡല്‍ ജേതാവാണ് ഗുവാഹാട്ടിക്കാരിയായ ലവ്ലിന. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മനിയുടെ നദീന്‍ അപ്‌റ്റെസിനെയാണ് (3-2) പരാജയപ്പെടുത്തിയത്. 2018-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം നേടിയ നിന്‍ ചിന്‍ ലവ്ലിനയ്ക്കു കടുത്ത വെല്ലുവിളിയാണ്.
Content Highlights: Tokyo 2020 Boxer Lovlina Borgohain a step away from ensuring medal