Photo: PTI
ടോക്യോ: ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സെമിയില്‍.
ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെയാണ് പുനിയ തോല്‍പ്പിച്ചത്.
സെമിയില്‍ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവാണ് ബജ്‌റംഗ് പുനിയയുടെ എതിരാളി.
നേരത്തെ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്.
അതേസമയം വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സീമ ബിസ്ല തോറ്റു. ടുണീഷ്യയുടെ സാറ ഹംദിയാണ് താരത്തെ തോല്‍പ്പിച്ചത് (3-1).
Content Highlights: Tokyo 2020 Bajrang Punia through to 65kg wrestling semi-finals
Share this Article
Related Topics