ടേബിള്‍ ടെന്നീസ് ആദ്യ റൗണ്ട്‌: മണിക ബത്രയ്ക്ക് പിന്നാലെ സുതിര്‍ഥ മുഖര്‍ജിക്കും വിജയം


1 min read
Read later
Print
Share

കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വീഡിഷ് താരം ലിന്റ ബെര്‍സ്‌റ്റോമറിനെ 4-3ന് സുതിര്‍ഥ പരാജയപ്പെടുത്തി.

മത്സരത്തിനിടെ സുതിർഥ മുഖർജി | Photo: Reuters

ടോക്യോ: ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സുതിര്‍ഥ മുഖര്‍ജിക്ക് വിജയം. കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വീഡിഷ് താരം ലിന്റ ബെര്‍സ്‌റ്റോമറിനെ 4-3ന് സുതിര്‍ഥ പരാജയപ്പെടുത്തി.
മത്സരത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് താരമാണ് ആധിപത്യം കാണിച്ചത്. ആദ്യ ഗെയിം 11-5ന് ലിന്റ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിമില്‍ സുതിര്‍ഥ തിരിച്ചടിച്ചു. 11-9 ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം കണ്ടു. ഒടുവില്‍ 13-11ന് ലിന്റയ്ക്ക് വിജയം. നാലാം ഗെയിമും 11-9ന് ലിന്റ് സ്വന്തമാക്കി. ഇതോടെ പരാജയം മണത്ത സുതിര്‍ഥ തിരിച്ചടിച്ചു. അഞ്ചാം ഗെയിം 11-3നും ആറാം ഗെയിം 11-9നും ഏഴാം ഗെയിം 11-5നും ഇന്ത്യന്‍ താരം സ്വന്തമാക്കി.
നേരത്തെ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം മണിക ബത്രയും വിജയിച്ചിരുന്നു. അതേസമയം മിക്‌സഡ് ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ മണിക ബത്ര-ശരത് കമല്‍ സഖ്യം പരാജയപ്പെട്ടു.
Content Highlights: Table Tennis First Round Sutirtha Mukherjee Wins

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
dr vandana das sandeep

1 min

സാംദീപിന്റേത് ലഹരിതേടിയുള്ള ജീവിതം; വീട്ടില്‍ വഴക്ക് പതിവ്, ബഹളമുണ്ടാകുമ്പോള്‍ അമ്മ വാതിലടയ്ക്കും

May 11, 2023


dr vandana

1 min

ഡോക്ടർക്ക് എക്സ്പീരിയൻസ് കുറവ്, ആക്രമണത്തിൽ ഭയന്നു- ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ MLA

May 10, 2023


dr vandana das sandeep

2 min

നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ എന്നാക്രോശിച്ചു; ആദ്യംകുത്തിയത് വന്ദനയെയെന്ന് പോലീസ്; FIR-ൽ വൈരുധ്യം

May 10, 2023