ഫ്രാന്‍സിനെ അട്ടിമറിച്ച് മെക്‌സിക്കോ, സ്‌പെയിനിനെ സമനിലയില്‍ തളച്ച് ഈജിപ്ത്


1 min read
Read later
Print
Share

ഫ്രാന്‍സിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് മെക്‌സിക്കോ തകര്‍ത്തത്.

Photo: twitter.com|jugada_pre

ടോക്യോ: ഒളിമ്പിക്‌സിലെ ഗ്രൂപ്പ് സ്റ്റേജ് ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിന് സമനില. ഈജിപ്താണ് സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മെക്‌സിക്കോ തകര്‍ത്തു.

1992-ല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സ്‌പെയിന്‍ ഈജിപ്തിനെതിരേ ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തത്. ഈയിടെ അവസാനിച്ച യൂറോ 2020-ല്‍ കളിച്ച താരങ്ങള്‍ അടക്കമുള്ള സംഘമാണ് ഗ്രൂപ്പ് സി യില്‍ ഈജിപ്തിനോട് സമനില വഴങ്ങിയത്. രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.

ഫ്രാന്‍സിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് മെക്‌സിക്കോ തകര്‍ത്തത്. ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാനാണ് മെക്‌സിക്കോ ശ്രമിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് വേണ്ടി അലെക്‌സിസ് വേഗ, സെബാസ്റ്റിയന്‍ കോര്‍ഡോവ, യുറിയേല്‍ അന്‍ട്യൂണ, എറിക്ക് അഗ്യുറെ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ ന്യൂസീലന്‍ഡ് സൗത്ത് കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി.

Content Highlights: Spain frustrated in goalless draw vs Egypt, Mexico stun France 4-1

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram