Photo: twitter.com|Media_SAI
ടോക്യോ: പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സൗരഭ് ചൗധരി. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചൗധരി ഫൈനലില്‍ പ്രവേശിച്ചത്. 586 പോയന്റുകളാണ് താരം നേടിയത്
36 താരങ്ങള്‍ മാറ്റുരച്ച ഒന്നാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചൗധരി കാഴ്ചവെച്ചത്. എട്ടുപേരാണ് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ചൗധരി.
എന്നാല്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന അഭിഷേക് വര്‍മ 17-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 575 പോയന്റുകളാണ് അഭിഷേകിന് നേടാനായത്. ഫൈനല്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.
Content Highlights: Sourabh Chaudhary advances to the finals of Men's 10m Air Pistol Shooting