Photo: twitter.com|sathiyantt
ടോക്യോ: ഇന്ത്യയുടെ ടോപ് സീഡ് ടേബിള്‍ ടെന്നീസ് താരം സത്തിയന്‍ ജ്ഞാനശേഖരന്‍ പുരുഷ സിംഗിള്‍സില്‍ നിന്നും പുറത്ത്. രണ്ടാം റൗണ്ടില്‍ ഹോങ് കോങ്ങിന്റെ സിയു ഹാങ് ലാമാണ് താരത്തെ കീഴടക്കിയത്.
ലോക റാങ്കിങ്ങില്‍ 26-ാം സ്ഥാനത്തുള്ള സത്തിയനെ 97-ാം റാങ്കിലുള്ള ലാം അട്ടിമറിക്കുകയായിരുന്നു. മൂന്നിനെതിരേ നാല് സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 7-11, 11-7, 11-4, 11-5, 9-11, 10-12, 6-11.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ട് സത്തിയന്‍ വിജയം നേടുമെന്ന് ഉറപ്പിച്ചു. എന്നാല്‍ അഞ്ച്, ആറ്, ഏഴ് സെറ്റുകള്‍ വാശിയോടെ പൊരുതിയ ലാം മത്സരം സ്വന്തമാക്കി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
Content Highlights: Sathiyan Gnanasekaran eliminated, second round of table tennis, tokyo 2020