ആദ്യ റൗണ്ടില്‍ തന്നെ വമ്പന്‍ അട്ടിമറി, ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്


1 min read
Read later
Print
Share

സ്‌പെയിനിന്റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്.

ആഷ്ലി ബാർട്ടി

ടോക്യോ: നിലവിലെ ലോക ഒന്നാം നമ്പര്‍ വനിതാതാരവും വിംബിള്‍ഡൺ ചാമ്പ്യനുമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഒളിമ്പിക്‌സില്‍ നിന്നും പുറത്ത്. ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായി. സ്‌പെയിനിന്റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാറയുടെ വിജയം. സ്‌കോര്‍: 6-4, 6-3. ഒളിമ്പിക്‌സ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ടെന്നീസ് അട്ടിമറികളിലൊന്നിനാണ് ഇന്ന് ടോക്യോ വേദിയായത്. ഒളിമ്പിക്‌സ് സ്വര്‍ണം നേടുമെന്ന് കരുതിയിരുന്ന ബാര്‍ട്ടി തീര്‍ത്തും നിറംമങ്ങി.

ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്താണ് സാറ സോറിബസ്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. ബാര്‍ട്ടി നിരവധി പിഴവുകള്‍ വരുത്തിയതും സാറയ്ക്ക് തുണയായി.

Content Highlights: Sara Sorribes Tormo beats world number one Ashleigh Barty, tokyo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram