പി.ടി.ഉഷ നീരജ് ചോപ്രയ്ക്കൊപ്പം
ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. 'മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ'... വികാരനിര്‍ഭരമായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഉഷയുടെ ട്വീറ്റ്.
ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വേദാനജനകമായ അനുഭവത്തിലൂടെ കടന്നുപോയ ആളാണ് ഉഷ. മുപ്പത്തിയേഴ് കൊല്ലം മുന്‍പ് ലോസ് ആഞ്ജലീസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. ഉഷയുടെ മാത്രമല്ല, ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ ഏറ്റവും ഹൃദയഭേദകമായ ദിനമായിരുന്നു അത്. ഈ പിഴയാണ് ഇപ്പോള്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ട് നീരജ് തീര്‍ത്തത്.
Content Highlights: PT Usha thanks Neeraj Chopra for fulfilling her 'unfinished dream' in Tokyo Olympics