കോവിഡ്കാലത്തെ ഒളിമ്പിക്സ്; കൊടിയേറ്റത്തിന് മുൻപ് പുറത്ത് പ്രതിഷേധസമരം


1 min read
Read later
Print
Share

ഒളിമ്പിക്‌സ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Photo: twitter

ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ടോക്യോയിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിന് പുറത്ത് ജനങ്ങളുടെ പ്രതിഷേധ പ്രകടനം.

കോവിഡ് പരക്കുന്നതിനിടയില്‍ ഒളിമ്പിക്‌സ് നടത്തുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ഒരു സംഘം രംഗത്തെത്തിയത്. ഇവര്‍ പ്രതിഷേധം തുടരാനുള്ള ഒരുക്കത്തിലാണ്. ഒളിമ്പിക്‌സ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ജപ്പാനിലുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജനങ്ങള്‍ കോവിഡ് മൂലം ബുദ്ധിമുട്ടുന്നതിനിടേ ഒളിമ്പിക്‌സ് നടത്തുന്ന കമ്മിറ്റിയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ഒളിമ്പിക്‌സ് റദ്ദാക്കുന്നതുവരെ പോരാടാണ് ജനങ്ങളുടെ തീരുമാനം. വലിയ പോലീസ് നിരയെ അധികൃതര്‍ ഇവരെ തടയുന്നതിനായി രംഗത്തിറക്കിയിട്ടുണ്ട്.

Content Highlights: Protests to continue near opening ceremony venue as Olympic torch starts journey

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram