Photo: twitter
ടോക്യോ: ഒളിമ്പിക്‌സില്‍ നാളെ നടക്കുന്ന മിക്‌സഡ് അമ്പെയ്ത്ത് ഫൈനല്‍ മത്സരത്തില്‍ നിന്നും അതാനു ദാസിനെ ഒഴിവാക്കി. ഫൈനലില്‍ ദീപിക കുമാരിയ്‌ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ പുരുഷതാരമായ പ്രവീണ്‍ യാദവ് മത്സരിക്കും.
ഇന്ന് അവസാനിച്ച പുരുഷ വ്യക്തിഗത അമ്പെയ്ത്ത് റാങ്കിങ് മത്സരത്തില്‍ അതാനു ദാസിനേക്കാളും മികച്ച പ്രകടനം പ്രവീണ്‍ പുറത്തെടുത്തതോടെയാണ് താരത്തിന് നറുക്കുവീണത്. പ്രവീണ്‍ 31-ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. അതാനു ദാസിന് 35-ാം സ്ഥാനമാണ് ലഭിച്ചത്.
പ്രവീണ്‍-ദീപിക സഖ്യം നാളെ ചൈനീസ് തായ്‌പേയ് ടീമിനെയാണ് നേരിടുക. സാധാരണയായി അമ്പെയ്ത്ത് മത്സരങ്ങളില്‍ അതാനു ദാസ്-ദീപിക കുമാരി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാറ്. ലോക റാങ്കിങ്ങില്‍ ഏഴാമതാണ് ഇന്ത്യന്‍ സഖ്യം. പാരീസില്‍ വെച്ചുനടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു.
Content Highlights: Pravin Jadhav to compete with Deepika at Archery Mixed Team event