Photo: twitter.com|WeAreTeamIndia
സോണിപാത്: ഗുസ്തിയില്‍ ഇന്ത്യ മറ്റൊരു മെഡല്‍ നേട്ടത്തിന്റെ വക്കിലാണ്. ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ ബജ്‌റംഗ് പുനിയ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെയാണ് താരം കീഴടക്കിയത്. ഒരു വിജയം കൂടി നേടിയാല്‍ താരം മെഡല്‍ ഉറപ്പിക്കും.
ബജ്‌റംഗ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ബല്‍വന്‍ സിങ് പറഞ്ഞു. ' എന്റെ മകന്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടും. ഞാന്‍ ബജ്‌റംഗിനോട് സംസാരിച്ചിരുന്നു. അവന്‍ വളരെ സന്തോഷത്തിലാണ്. ബജംറംഗ് രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. അവന്‍ വിജയിക്കും' -ബല്‍വന്ത് വ്യക്തമാക്കി
സെമിയില്‍ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഹാജി അലിയെവാണ് ബജ്‌റംഗ് പുനിയയുടെ എതിരാളി
Content Highlights: My son will definitely bring medal for India: Bajrang Punia's father