ഒളിമ്പിക്‌സ്: ടോക്യോയില്‍ നിസ്‌ക്കരിക്കാന്‍ പള്ളി തേടി നടക്കേണ്ട, പള്ളി നമ്മളെ തേടിവരും


1 min read
Read later
Print
Share

ഒരു കൂറ്റന്‍ ട്രക്കാണ് നിസ്‌ക്കാരത്തിനുള്ള ഇടമായി മാറുന്നത്.

Photo Courtesy: Reuters.com

ടോക്യോ: ആയിരകണക്കിന് മുസ്ലിം അത്‌ലറ്റുകളും ആരാധകരുമാണ് ഒളിമ്പിക്‌സിനായി ജപ്പാനിലെ ടോക്യോയിലെത്തുന്നത്. ഇവര്‍ക്കൊല്ലം നിസ്‌ക്കരിക്കാനുള്ള സ്ഥലം കണ്ടെത്തണം. എന്നാല്‍, ഒളിമ്പിക്‌സിനായി ടോക്യോയിലെത്തുന്നവര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഇവര്‍ക്കായി സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം ഒരുക്കിയിരിക്കുകയാണ്‌ സംഘാടകര്‍. ഒരു കൂറ്റന്‍ ട്രക്കാണ് നിസ്‌ക്കാരത്തിനുള്ള ഇടമായി മാറുന്നത്.

സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീതി കൂട്ടാനും കുറയ്ക്കാനും പറ്റുന്നതാണ് ട്രക്ക്. ഒപ്പം ശുദ്ധി വരുത്താന്‍ വെള്ളവും ഈ ട്രക്കില്‍ ലഭ്യമാകും. ഈ വര്‍ഷം ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ്.

Content Highlights: Mosque on wheels rolls in to help Muslims pray at Tokyo

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram