Photo: twitter.com|Media_SAI
ടോക്യോ: മിക്‌സഡ് റീകര്‍വ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് ടീമിനെയാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. 5-3 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം.
ആദ്യം പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും ചൈനീസ് തായ്‌പേയ് താരങ്ങളായ ലിന്‍ ചിയ എന്നിനെയും ടാങ് ചിഹ് ചുനിനെയും കീഴടക്കിയത്.
ഇന്നലെയാണ് അതാനു ദാസിന് പകരം പ്രവീണ്‍ യാദവിനെ മിക്‌സഡ് ടീം മത്സരത്തില്‍ ദീപികയ്‌ക്കൊപ്പം മത്സരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. വ്യക്തിഗത മത്സരത്തില്‍ അതാനു ദാസിനേക്കാള്‍ മികച്ച പ്രകടനം താരം പുറത്തെടുത്തതോടെയാണ് പ്രവീണിന് നറുക്കുവീണത്.
ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും.
Content Highlights: Mixed recurve archery pair of India beats Chinese Taipei 5-3 and advances to Quarter Finals