ടി.​ടി മിക്‌സഡ് ഡബിള്‍സ്: മണിക-കമല്‍ സഖ്യം പുറത്ത്


1 min read
Read later
Print
Share

മത്സരം വെറും 27 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.

Photo: twitter.com|India_AllSports

ടോക്യോ: ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ചൈനീസ് തായ്‌പേയാണ് ഇന്ത്യയെ കീഴടക്കിയത്.

ഇന്ത്യയുടെ മണിക ബത്ര-ശരത് കമല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ചൈനീസ് തായ്‌പേയുടെ ലിന്‍ യുന്‍ ജു-ചെങ് ഐ ജിങ് സഖ്യം തോല്‍പ്പിച്ചു. സ്‌കോര്‍: 11-8, 11-6, 11-5, 11-4

ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനീസ് തായ്‌പേയ് സഖ്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരവസരവും നല്‍കിയില്ല. നിരവധി പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ സഖ്യം ഒന്നു പൊരുതാന്‍ പോലും തയ്യാറായില്ല. മത്സരം വെറും 27 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

Content Highlights: Manika Batra-Kamal table indian mixed table tennis team, tokyo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram