എലെയ്ൻ തോംസൺ | Photo: Reuters
ടോക്യോ: ഒളിമ്പിക്‌സില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍. ടോക്യോ ഒളിമ്പിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി. 2016 റിയോ ഒളിമ്പിക്‌സിലും രണ്ടിനങ്ങളിലും ജമൈക്കന്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ട്രാക്ക് ആന്റ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിതയായും തോംസണ്‍ മാറി.
21.53 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്. നമീബിയയുടെ ക്രിസ്റ്റൈ്യന്‍ ബൊമ വെള്ളിയും (21.81 സെ) അമേരിക്കയുടെ ഗാബി തോമസ് വെങ്കലവും (21.87 സെ) നേടി.
ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്. 1988 സിയോളില്‍ സ്വര്‍ണം നേടിയ ഫ്‌ളോറെന്‍സ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്പിക് റെക്കോഡ് (21.34 സെക്കന്റ്). നേരത്തെ 100 മീറ്ററില്‍ ഒളിമ്പിക് റെക്കോഡോടെയാണ് ജമൈക്കന്‍ താരം ഒന്നാമതെത്തിയത്.
Content Highlights: Jamaican sensation Elaine Thompson-Herah wins Olympic double-double